Recently Major Ravi's audio regarding hindus came out, Troll groups are trolling him for that.
സംവിധായകൻ മേജർ രവിയുടെ പേരില്‍ കഴിഞ്ഞ ദിവസം ഒരു ഓഡിയോ ക്ലിപ്പ് ചോർന്നിരുന്നു. ഒരു സംഘപരിവാർ ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ഓഡിയോ. ഇനിയും ഉണരാൻ തയ്യാറായില്ലെങ്കില്‍ ഹിന്ദുക്കള്‍ ഇല്ലാതായിത്തീരും എന്നൊക്കെ ഓഡിയോയില്‍ പറയുന്നുണ്ട്. ഏതായാലും പരാമർശങ്ങളുടെ മേജർ രവിക്ക് പുതിയ പേര് ലഭിച്ചിരിക്കുകയാണ്, സംഘി രവി. മുമ്പ് മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണം എന്ന് താന്‍ പറഞ്ഞപ്പോള്‍ തന്റെ നെഞ്ചത്ത് എല്ലാവരും കൂടി പൊങ്കാലയിട്ടുവെന്നും അന്നൊന്നും ഒരു ഹിന്ദുവിന്റേയും രക്തം തനിക്ക് വേണ്ടി തിളച്ചില്ലെന്ന ദു:ഖവും ആ ഓഡിയോ ക്ലിപ്പില്‍ പങ്കുവയ്ക്കുന്നുണ്ട്.